KERALA

ഇടുക്കിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറഞ്ഞു; 12 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Author : കവിത രേണുക

ഇടുക്കി: കരിങ്കുന്നത്തിന് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. 12 പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എതിര്‍ ദിശയില്‍ നിന്ന് വന്ന വാഹനത്തിന് പോകാനായി വശത്തേക്ക് തിരിച്ചപ്പോഴാണ് വളവില്‍ അപകടമുണ്ടായതെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. 12 പേര്‍ക്ക് പരിക്ക് പറ്റിയതില്‍ മൂന്ന പേരുടെ നില ഗുരുതരമാണ്.

SCROLL FOR NEXT