വിശാലാക്ഷി  Source: News Malayalam 24x7
KERALA

വീണ്ടും പാമ്പുകടിയേറ്റ് മരണം; ഇടുക്കിയിൽ വയോധികയ്ക്ക് ദാരുണാന്ത്യം

കാഞ്ഞാർ സ്വദേശി വിശാലാക്ഷിയാണ് മരിച്ചത്...

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ഇടുക്കിയിൽ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു. കാഞ്ഞാർ സ്വദേശി വിശാലാക്ഷി (75) യാണ് മരിച്ചത്. വീടിന് സമീപത്ത് വച്ചാണ് പാമ്പ് കടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കണ്ണൂരിലും പാമ്പുകടിയേറ്റ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. മുതുകുട സ്വദേശി നബീസയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചാണ് നബീസയ്ക്ക് പാമ്പ് കടിയേറ്റത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

അതേസമയം എറണാകുളത്ത് വിനോദ സഞ്ചാരിയായ യുവതിക്കും കൊല്ലത്ത് 47കാരനും പാമ്പ് കടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവൻ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. പത്തനംതിട്ട മല്ലപ്പള്ളിയിൽ ഒരാൾക്ക് അണലിയുടെ കടിയേറ്റു. മുരണി സ്വദേശി രതീഷനാണ് കടിയേറ്റത്.

സംസ്ഥാനത്ത് ഇന്നലെ മാത്രം 15 പാമ്പ് കടിയേറ്റ സംഭവങ്ങളാണ് 108 ആംബുലൻസ് സർവീസിലൂടെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ കോട്ടയത്തും കോഴിക്കോടുമാണ്.

SCROLL FOR NEXT