Source: News Malayalam 24x7
KERALA

"കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല തകരും"; ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകൾ

സ്വകാര്യ ബസിലെ യാത്രാനിരക്ക് സർക്കാർ വർധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകൾ...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സർക്കാരിന്റെ സൗജന്യ യാത്ര പ്രഖ്യാപനത്തിൽ ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകൾ. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പാക്കിയാൽ, സ്വകാര്യ ബസ് മേഖല തകരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. സ്വകാര്യ ബസിലെ യാത്രാനിരക്ക് സർക്കാർ വർധിപ്പിക്കണം. വിദ്യാർഥികൾക്ക് നൽകുന്ന കൺസഷൻ ഉൾപ്പെടെ ഒഴിവാക്കണമെന്നും ടി. ഗോപിനാഥൻ പറഞ്ഞു.

ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ സ്വകാര്യ ബസ് മേഖലയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ടി. ഗോപിനാഥൻ പറഞ്ഞു. ആശങ്കകൾ നാളെ തന്നെ മുഖ്യമന്ത്രിയെയും ഗതാഗത വകുപ്പ് മന്ത്രിയെയും നേരിൽ കണ്ട് അറിയിക്കും. സർക്കാരിൽ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുവെന്നും ടി. ഗോപിനാഥൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ യുഡിഎഫിൻ്റെ ഗ്യാരൻ്റികളിലൊന്നായിരുന്നു കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കൂടുതൽ വിശദാംശങ്ങൾ പിന്നെ അറിയിക്കാമെന്നും വി.ഡി. സതീശൻ പറഞ്ഞിരുന്നു.

SCROLL FOR NEXT