Source: Screengrab
KERALA

ആർജെഡി യുഡിഎഫിൽ എത്തിയാൽ കൂത്തുപറമ്പിൽ ലീഗ് മാറിക്കൊടുക്കും? പകരം തളിപ്പറമ്പ് നൽകിയേക്കും

തളിപ്പറമ്പിൽ കോൺഗ്രസ് തന്നെയെങ്കിൽ വി.പി. അബ്ദുൾ റഷീദ് വീണ്ടും മത്സരിക്കും...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: ആർജെഡി യുഡിഎഫിൽ എത്തിയാൽ കൂത്തുപറമ്പ് സീറ്റ് മുസ്ലീം ലീഗ് നൽകിയേക്കും. പകരം മുസ്ലീം ലീഗിന് തളിപ്പറമ്പ് നൽകും. തളിപ്പറമ്പിൽ കോൺഗ്രസ് തന്നെയെങ്കിൽ വി.പി. അബ്ദുൾ റഷീദ് വീണ്ടും മത്സരിക്കും. നേരത്തെ ആർഎസ്പി മത്സരിച്ച മട്ടന്നൂർ കോൺഗ്രസ് ഏറ്റെടുക്കും.

അതേസമയം, പാർട്ടിയിലെ പടലപ്പിണക്കങ്ങൾക്കിടെ ആർജെഡി സംസ്ഥാന നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. എൽഡിഎഫ് വിടണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് പാർട്ടിയിലെ ഒരു വിഭാഗം. എൽഡിഎഫിൽ തുടരാനാണ് നേതൃയോഗം തീരുമാനിയ്ക്കുന്നതെങ്കിൽ സമാന്തര നീക്കം നടത്താനാണ് തീരുമാനം. യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്കുമാറിന്റെ തീരുമാനം നിർണായകമാണ്.

SCROLL FOR NEXT