കൊച്ചി: പ്രിയദർശിനി ബസിൽ വിദ്യാർഥിനിയെ കണ്ടക്ടർ അപമാനിച്ചെന്ന പരാതിയിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർദേശം നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം ഇന്നുതന്നെ പൊലീസ് കേസെടുക്കും. കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം.
പ്ലസ് ടു വിദ്യാർഥിനിയെയാണ് ഗുരുവായൂർ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ അപമാനിച്ചത്. പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ലെന്നും. അസഭ്യം പറഞ്ഞെന്നും വിദ്യാർഥിനി ആരോപിച്ചു. കണ്ടക്ടറുടെ പെരുമാറ്റത്തെ തുടർന്ന് പുരുഷ യാത്രക്കാരിൽ ചിലർ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.
ചിലർ കായികമായി ഉപദ്രവിക്കാനും ശ്രമം നടത്തിയെന്നും പെൺകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ നോർത്ത് പറവൂരിലാണ് സംഭവം ഉണ്ടായത്. കണ്ടക്ടർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായി നോർത്ത് പറവൂർ മുനിസിപ്പൽ ചെയർമാൻ രമേശ്.ഡി. കുറുപ്പ് പറഞ്ഞു.