KERALA

തിരുവനന്തപുരം കോർപ്പറേഷനിൽ സ്വതന്ത്രന്റെ പിന്തുണ ബിജെപിക്ക്; പാറ്റൂർ രാധാകൃഷ്ണൻ ബിജെപിയെ പിന്തുണയ്ക്കും

സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോർപ്പറേഷനിൽ സ്വതന്ത്രന്റെ പിന്തുണ ബിജെപിക്ക്. സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിയെ പിന്തുണയ്ക്കും. 101 അംഗ കൗൺസിലിൽ എൻഡിഎക്ക് 50 അംഗങ്ങളാണുള്ളത്. സ്വതന്ത്രൻ പിന്തുണയ്ക്കന്നതോടെ കേവലഭൂരിപക്ഷമാകും.

തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനാർഥിയായി വി.വി. രാജേഷിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ രംഗത്തെത്തിയത്. ജി.എസ്.ആശാനാഥാണ് കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നത്. 

പ്രധാനമന്ത്രി ജനുവരി അവസാനത്തോടെ തലസ്ഥാനത്ത് എത്തുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ പറഞ്ഞു. അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും എന്ന് പറഞ്ഞിരുന്നു. സംസ്ഥാന അധ്യക്ഷൻ അങ്ങനെ പറഞ്ഞെങ്കിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തിയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചുവർഷക്കാലത്തെ വികസന പദ്ധതികൾ അന്ന് പ്രഖ്യാപിക്കുമെന്നും കരമന ജയൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT