ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപദി മുർമു Source: x/ Droupadi Murmu
KERALA

ശബരിമലയിലേക്ക് രാഷ്‌ട്രപതിയെത്തും; ഒക്ടോബർ 22ന് സന്ദർശനമെന്ന് ഔദ്യോഗിക അറിയിപ്പ്

തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്‌ട്രപതി എത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപദി മുർമു ശബരിമല സന്ദർശിക്കാനെത്തും. ഈ മാസം 22ന് രാഷ്‌ട്രപതി സന്നിധാനത്ത് എത്തുമെന്നാണ് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരിക്കുന്നത്. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്‌ട്രപതി എത്തുന്നത്.

സന്ദർശന വിവരം ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കേണ്ട ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സുരക്ഷ, ആരോഗ്യസംവിധാനങ്ങൾ ക്രമീകരണം എന്നിവ ഉൾപ്പെടെ സജ്ജമാക്കേണ്ടതിനാൽ ദേവസ്വം ബോർഡ് പ്രത്യേകം യോഗം ചേരുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

SCROLL FOR NEXT