KERALA

കല്ലടിക്കോട് കൊലപാതകം: നിധിനെ വെടിവച്ച ശേഷം ബിനു സ്വയം വെടിവച്ച് മരിച്ചതാകാം എന്ന് നിഗമനം; ഇരുവരുടെയും പോസ്റ്റുമോർട്ടം ഇന്ന്

"നിധിൻ കത്തിയെടുത്ത് കുത്താൻ വന്നപ്പോൾ ബിനു വെടിവെച്ചു"

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: കല്ലടിക്കോട് രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിധിന്റെ വീട്ടിൽ ബിനുവെത്തിയത് തോക്കുമായി എന്ന് പ്രാഥമിക നിഗമനം. വീട്ടിൽ വച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. നിധിൻ കത്തിയെടുത്ത് കുത്താൻ വന്നപ്പോൾ ബിനു വെടിവെച്ചു. ബിനുവിന്റെ തോക്കിന് ലൈസൻസില്ലെന്നും കണ്ടെത്തൽ. ഇരുവരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നു മണിയോടെയാണ് മൂന്നേക്കർ മരുതുംക്കാട് സ്വദേശികളായ ബിനുവിനെയും നിതിനെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനുവിനെയാണ് ആദ്യം റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവാവിൻ്റെ മൃതദേഹത്തിന് സമീപത്തു നിന്ന് നാടൻ തോക്കും കണ്ടെത്തിയിരുന്നു. വീടിനുള്ളിൽ നിന്നാണ് നിധിൻ്റെ മൃ‍തദേഹം കണ്ടെത്തിയത്.

നിധിനെ വെടിവച്ചതിനു ശേഷം ബിനു സ്വയം വെടി വെടിവച്ച് മരിച്ചതാകാമെന്നാണ് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ ഐപിഎസും സ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുകയെന്നും അജിത് കുമാർ ഐപിഎസ് വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT