Source: Files
KERALA

"അണികള്‍ കാലുവാരിയത് മറയ്ക്കാനാണോ ന്യൂനപക്ഷ വര്‍ഗീയത എന്ന് പറയുന്നത്?"; കെ.കെ. രാഗേഷിനെതിരെ ഐഎന്‍എല്‍

അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് തോല്‍വിക്ക് കാരണമെന്നും ടി.പി. ഇക്ബാല്‍...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ന്യൂനപക്ഷ പ്രസ്താവനക്കെതിരെ ഐഎന്‍എല്‍. അണികള്‍ കാലുവാരിയത് മറയ്ക്കാനാണോ ന്യൂനപക്ഷ വര്‍ഗീയത എന്ന് പറയുന്നതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി ടി.പി. ഇക്ബാല്‍. അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് തോല്‍വിക്ക് കാരണം. അണികളെയും ഘടകകക്ഷികളെയും ചേര്‍ത്തുനിര്‍ത്തുന്നതില്‍ സിപിഐഎം പരാജയപ്പെട്ടെന്നും രൂക്ഷ വിമർശനം.

കെ.കെ. രാഗേഷിൻ്റെ പരാമർശം അപകടകരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തോല്‍വി ആത്മവിമര്‍ശനമായി ഉള്‍ക്കൊള്ളാന്‍ സിപിഐഎമ്മിന് കഴിയണം. പാര്‍ട്ടി സെക്രട്ടറി ഭാഷ ശരിയാക്കിയത് കൊണ്ടോ ശരീര ഭാഷ നന്നാക്കിയത് കൊണ്ടോ പാര്‍ട്ടി രക്ഷപ്പെടാന്‍ പോകുന്നില്ല. സമീപനങ്ങളിലും നയങ്ങളിലും തിരുത്തല്‍ വേണം. സിപിഐഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടെന്നും റസാഖ് പാലേരി പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടിയെന്നായിരുന്നു കെ.കെ. രാഗേഷിൻ്റെ ആരോപണം. മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും തെരഞ്ഞെടുപ്പിൽ മതം നോക്കി വോട്ട് ചെയ്യാൻ പറഞ്ഞിരുന്നു. മതവും പള്ളിയും നോക്കി വോട്ട് ചെയ്യണമെന്ന് ഇരുവരും പ്രചരിപ്പിച്ചുവെന്നും രാഗേഷ് കുറ്റപ്പെടുത്തിയിരുന്നു.

SCROLL FOR NEXT