കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കാസർഗോഡിന് പകരം ഉദുമ മണ്ഡലം ആവശ്യപ്പെടാൻ ഐഎൻഎൽ. വിജയസാധ്യത കൂടുതലുള്ള മണ്ഡലം എന്ന നിലയിലാണ് ഉദുമ ആവശ്യപ്പെടുക. ഐഎൻഎൽ പോലെയുള്ള പാർട്ടികൾ കൂടുതൽ ശക്തമായി മുന്നോട്ട് വരാൻ വിജയം അനിവാര്യമാണ്. മുന്നണി നേതൃത്വത്തെ പ്രയാസപ്പെടുത്തുന്ന നീക്കം ഐഎൻഎല്ലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും അർഹിക്കുന്ന അംഗീകാരം എൽഡിഎഫ് നൽകിയിട്ടുണ്ടെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ന്യൂസ് മലയാളത്തോട് പറഞ്ഞു.