KERALA

മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന് പിതാവിന് തൊഴിൽ വിലക്ക്; പ്രതിഷേധിച്ച് ഐഎൻടിയുസിയിൽ കൂട്ടരാജി

രാജിവച്ച ഒൻപത് തൊഴിലാളികൾ സിഐടിയുവിൽ ചേർന്നു.

Author : ന്യൂസ് ഡെസ്ക്

വയനാട്: മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന് പിതാവിന് തൊഴിൽ വിലക്ക് ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് ഐഎൻടിയുസിയിൽ കൂട്ടരാജി. ഐഎൻടിയുസി അംഗമായ രാജനെ തൊഴിലിൽ നിന്ന് വിലക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. രാജിവച്ച ഒൻപത് തൊഴിലാളികൾ സിഐടിയുവിൽ ചേർന്നു.

മുള്ളൻക്കൊല്ലിയിലെ 18ാം വാർഡിലാണ് രാജൻ്റെ മകൻ വിഷ്ണു മത്സരിക്കുന്നത്. വിഷ്ണു തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയാൽ ജോലിക്ക് വരാമെന്ന് ഐഎൻടിയുസി അറിയിച്ചിരുന്നു. രാജൻ ഐഎൻടിയുസിയിലെ ചുമട്ട് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം ജോലിക്ക് പോകുന്നതിന് മുമ്പ് തന്നെ ഐഎൻടിയുസി നേതാവ് ഫോണിൽ വിളിച്ച് ജോലിക്ക് വരേണ്ടെന്ന് പറയുകയായിരുന്നു.

മകൻ മത്സരിച്ചാൽ ബുദ്ധിമുട്ടേണ്ടി വരുമെന്ന് നേരത്തെ തന്നെ ഐഎൻടിയുസി നേതാവ് മണി പറഞ്ഞിരുന്നു. തുടർച്ചയായി മുസ്ലീം ലീഗ് വിജയിച്ച് പോരുന്ന വാർഡാണ് ഇത്. എന്നാൽ താൻ ജയിച്ചേക്കുമെന്ന പേടിയാണ് പിതാവിനെതിരെ ഇത്തരമൊരു നടപടി എടുത്തതെന്ന് വിഷ്ണു പറഞ്ഞു.

SCROLL FOR NEXT