KERALA

തൃശൂര്‍പൂരം കലക്കല്‍: പ്രശ്നത്തിന് കാരണം തിരുവമ്പാടി ദേവസ്വത്തിൻ്റെ നിലപാടുകൾ; ഉദ്യോഗസ്ഥ ഗുഡാലോചന തള്ളി അന്വേഷണ റിപ്പോർട്ട്

എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയും റിപ്പോർട്ടിൽ പരാമർശമില്ലന്നാണ് സൂചന

Author : ലിൻ്റു ഗീത

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ ദേവസ്വത്തെ പഴിചാരി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥർ മനഃപ്പൂർവം പ്രശ്നമുണ്ടാക്കിയിട്ടില്ല. തിരുവമ്പാടി ദേവസ്വത്തിൻ്റെ നിലപാടുകൾ പ്രശ്നത്തിന് കാരണമായെന്നുമാണ് എഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്. എഡിജിപി അജിത് കുമാറിനെതിരെയും റിപ്പോർട്ടിൽ പരാമർശമില്ലന്നാണ് സൂചന. 16 മാസം കൊണ്ടാണ് കേസിൽ അന്വേഷണം പൂർത്തിയാകുന്നത്.

ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളികൊണ്ടാണ് റിപ്പോർട്ട്. മഠത്തിൽവരവ് സമയം പൊലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകപക്ഷീയ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കണ്ടെത്തൽ. തൊട്ടു മുന്നിലുള്ള പൂരത്തിനിടയിലും പൊലീസുമായി വാക്കുതർക്കം ഉണ്ടായിരുന്നു. ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തിൽ എഡിജിപി തല യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.

തൃശൂർ പൂരം കലക്കൽ വിവാദത്തില്‍ 2024 ഒക്ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പും പൂരവും അടുത്തിരിക്കുന്നതിനാൽ വിഷയത്തില്‍ അന്തിമതീരുമാനം ഉടൻ ഉണ്ടാകില്ല. സിസിടിവി, ഫോൺ എന്നിവയുടെ ശാസ്ത്രീയഫലം വന്നിട്ടില്ലെന്നാണ് വിശദീകരണം.

SCROLL FOR NEXT