കൊച്ചി : അരിയില്‍ ഷുക്കൂര്‍ കൊലക്കേസിലെ അന്വേഷണ ഏജന്‍സിക്കെതിരെ തുറന്നടിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ. ടി അസഫലി. ഗൂഢാലോചന ഇല്ലാതെ കൊലപാതകം തന്നെ ഇല്ലെന്നും ഇത് തെളിയിക്കുന്നതില്‍ അന്വേഷണ ഏജന്‍സി പരാജയപ്പെട്ടുവെന്നുമാണ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞത്.
താലിബാന് മോഡലിലാണ് ഷുക്കൂറിനെ കൊന്നത്. ഷുക്കൂറിനെ കൊല്ലാനുള്ള 'യെസ്' പറഞ്ഞ ഫോണ്‍ വിളി ആരുടേതാണ് എന്ന്് കണ്ടെത്താന്‍ പൊലീസിനും സിബിഐക്കും കഴിഞ്ഞില്ല. ഇതായിരുന്നു കണ്ടെത്തേണ്ടത്. കേസ് അന്വേഷണത്തില്‍ പൊലീസ് വലിയ വീഴ്ചകള്‍ വരുത്തി എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൂട്ടിച്ചേര്‍ത്തു.