KERALA

കോട്ടത്തറ താലൂക്ക് ട്രൈബൽ ആശുപത്രി ഇരുട്ടിലായിട്ട് രണ്ടു മണിക്കൂർ; പ്രധാന വാർഡുകളിലും വൈദ്യുതി ഇല്ല

ആശുപത്രിയിലെ പ്രധാന വാർഡുകളിൽ വൈദ്യുതി ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ താലൂക്ക് ട്രൈബൽ ആശുപത്രിയിൽ വൈദ്യുതി പോയിട്ട് രണ്ടു മണിക്കൂർ പിന്നിടുന്നു. പകരം സംവിധാനം ഏർപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആശുപത്രിയിലെ പ്രധാന വാർഡുകളിൽ വൈദ്യുതി ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഇത്രയും ശേഷിയുള്ള ജനറേറ്റർ അട്ടപ്പാടി മേഖലയിൽ ഇല്ലാത്തതിനാലാണ് മണ്ണാർക്കാട് നിന്ന് എത്തിക്കുന്നത്. ഐസിയു ബാക്ക് അപ്പ്‌ സംവിധാനം ഉപയോഗിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. വാർഡുകളിൽ എവിടെയും വൈദ്യതി ഇല്ല.

SCROLL FOR NEXT