കാനായി കുഞ്ഞിരാമന്റെ ശില്പങ്ങളുടെ അനാച്ഛാദനത്തില് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പങ്കെടുക്കാതിരുന്നത് ആശയവിനിമയത്തിലെ അപാകത കാരണമാണെന്ന സ്പീക്കറുടെ പ്രസ്താവനയ്ക്കെതിരെ കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രാഹാം രംഗത്ത്. സംഘാടകരുടെ ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടായില്ല എന്ന വിശദീകരണത്തിന് ജില്ലാ പഞ്ചായത്ത് മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിൽ ഫോണിൽ വിളിച്ചിരുന്നു. അപ്പോൾ നീലകണ്ഠൻ എം.എൽ യെ കിട്ടുന്നില്ല എന്നും മറ്റും സൂചിപ്പിച്ചിരുന്നു. എകെഎം അഷ്റഫ് എം എൽ എ മുഖേനയും വിളിച്ചു.അദ്ദേഹത്തിൻ്റെ ഓഫീസുമായി ബന്ധപ്പെട്ട് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പൂർത്തിയാക്കി. കാനായിയുടെ ശിൽപ്പം സമർപ്പണം സ്പീക്കർ തന്നെ നടത്താനുള്ള ശ്രമങ്ങൾ പൂർണമായും നടത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് ഈ ചടങ്ങിൽ ഒരു കക്ഷി രാഷ്ട്രീയ വേർതിരിവും ഉണ്ടാക്കിയിട്ടില്ലെന്നും സാബു എബ്രഹാം പറഞ്ഞു. സ്പീക്കർ വരുന്നില്ലെന്ന് അറിയുന്നത് 12ാം തിയതി മാത്രമാണ്. ഇപ്പോൾ സ്പീക്കർ ഇങ്ങനെ പ്രതികരിക്കുന്നത് സങ്കടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാസർഗോട്ടേക്ക് പോകാൻ തീരുമാനിച്ചിരുന്നുവെന്നും അതിനായി വന്ദേഭാരതിൽ ടിക്കറ്റ് വരെ ബുക്ക് ചെയ്തിരുന്നതായും അവസാനനിമിഷം വരെയും സംഘാടകരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ലെന്നുമായിരുന്നു തിരുവഞ്ചൂരിൻ്റെ വിശദീകരണം. ട്രെയിൻ ടിക്കറ്റ് വ്യാഴാഴ്ച രാത്രി 9.32നാണ് റദ്ദാക്കിയതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിന് മറുപടിയുമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തന്നെ രംഗത്തെത്തിയത്.
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വളപ്പില്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് ഒരുക്കിയ 33 അടി ഉയരമുള്ള ശില്പത്തിന്റെ അനാച്ഛാദനച്ചടങ്ങാണ് വിവാദത്തിന് വഴിവെച്ചത്. കാനായി കുഞ്ഞിരാമന് ഒരുക്കിയ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതവും അതിജീവനവും ഓര്‍മ്മിപ്പിക്കുന്ന ശില്പങ്ങളുടെ അനാച്ഛാദനച്ചടങ്ങില്‍ സ്പീക്കര്‍ എത്താതിരുന്നതോടെ കലാകാരന്മാര് പ്രതിഷേധം അറിയിക്കുകയായിരുന്നു. മഹാനായ കലാകാരനോടുള്ള അവഹേളനമാണിതെന്നായിരുന്നു വിമര്‍ശനം. പിന്നാലെ കലയിൽ രാഷ്ട്രീയം കാണരുതെന്നും ആര് ഉദ്ഘാടനം ചെയ്താലും ഇല്ലെങ്കിലും ശില്പം ജനങ്ങള്‍ക്കുള്ളതാണെന്നും ശില്പങ്ങള് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ് പതിവെന്നും കാനായി കുഞ്ഞിരാമനും വിമർശനവുമായി രംഗത്തെത്തിയിരുന്നു.