കണ്ണൂർ: പാറാട് സിപിഐഎം ബ്രാഞ്ച് ഓഫീസിൽ സൂക്ഷിച്ച വസ്തുക്കൾ കത്തിയ നിലയിൽ. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച ടൗൺ ബ്രാഞ്ച് ഓഫീലാണ് സംഭവം. ഓഫീസിൽ ഉണ്ടായിരുന്ന കൊടികളും നേതാക്കളുടെ ചിത്രങ്ങളും കസേരകളും കത്തി നശിച്ചു. പാറാട് നടന്ന സംഘർഷങ്ങൾക്കിടെ കെട്ടിടത്തിന്റെ എയർ ഹോളിലൂടെ തീയിട്ടെന്നാണ് സംശയം.