KERALA

സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് വിലയില്ലേ? പ്രതിയെ ഇതുവരെ പിടിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്; പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം

പ്രതി വലിയ പിടിപാടുള്ള ആളായതുകൊണ്ടാണോ പിടിക്കാന്‍ സാധിക്കാത്തതെന്നും അമ്മ ചോദിക്കുന്നു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: അങ്കമാലിയില്‍ വാഹനാപകടത്തില്‍ ജാസ്‌ലിയ ജോണ്‍സണ്‍ എന്ന 19 കാരി മരിച്ചതില്‍ പൊലീസിനെതിരെ കുടുംബം. പ്രതിയെ പിടികൂടാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് ഒരു വിലയും ഇല്ലേ? പ്രതി വലിയ പിടിപാടുള്ള ആളായതുകൊണ്ടാണോ പിടിക്കാന്‍ സാധിക്കാത്തതെന്നും അമ്മ ചോദിക്കുന്നു.

യുവ ഡോക്ടറുടെ വാഹനമിടിച്ച് മരിച്ച ബിരുദ വിദ്യാര്‍ഥിനി ജാസ്‌ലിയയുടെ അമ്മ. അയാള്‍ ഒരു ഡോക്ടര്‍ ആണെന്ന് പറയുന്നു. ഇനി രോഗികളുടെ ജീവന്‍ അയാളുടെ കയ്യില്‍ എങ്ങനെ സുരക്ഷിതമാകുമെന്നും അമ്മ ചോദിച്ചു.

മകള്‍ പാവമായിരുന്നു. അവള്‍ക്ക് നീതി വേണം. അയാള്‍ മകളെ ഒന്ന് ആശുപത്രിയില്‍ ആക്കാന്‍ പോലും ശ്രമിച്ചില്ല. പൊലീസ് തങ്ങളെ വിളിച്ചിട്ടില്ല ഒന്നും പറഞ്ഞിട്ടില്ല. ആളുകളുടെ ജീവന് ഒരു വിലയില്ലേ.

റോഡ് അപകടം അവിടെ പല തവണ ഉണ്ടായി. എന്നാല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കാന്‍ നടപടി ഇല്ലെന്നും ജാസ്‌ലിയയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

അതേസമയം വാഹനാപകടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതി ഡോക്ടര്‍ സിറിയക് പി ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കോട്ടയം സെഷന്‍ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

SCROLL FOR NEXT