KERALA

"സ്വാമിയേ ശരണമയ്യപ്പാ, എന്നെ വിട്ടേക്കൂ"; ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി ജയറാം

മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ആവർത്തിച്ച് ശരണം വിളിച്ചാണ് ജയറാം മറുപടി നൽകിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞു മാറി ജയറാം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ആവർത്തിച്ച് ശരണം വിളിച്ചാണ് ജയറാം മറുപടി നൽകിയത്. സ്വാമിയേ ശരണമയ്യപ്പാ, എന്നെ വിട്ടേക്കൂ, എന്നും ജയറാം പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ജയറാമിന് ക്ലീൻചിറ്റ് നൽകിയിരുന്നു. ജയറാമിന് സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്നും, പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ക്ലീൻചിറ്റ് നൽകിയത്. ജയറാമിനെ തെറ്റിദ്ധരിപ്പിച്ചാണ് പോറ്റി ചടങ്ങുകളിൽ പങ്കെടുപ്പിച്ചത്. ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് അറിയിച്ച അന്വേഷണസംഘം, ജയറാമിനെ പ്രധാന സാക്ഷികളിൽ ഒരാളാക്കുമെന്ന് അറിയിച്ചു.

SCROLL FOR NEXT