ജോസഫ് വാഴക്കൻ Source: News Malayalam 24x7
KERALA

"നേതാക്കൾക്ക് ഇരട്ട പദവി അംഗീകരിക്കാനാവില്ല"; കെപിസിസി അധ്യക്ഷപദവിയിലെ അവകാശവാദത്തിലുറച്ച് ജോസഫ് വാഴക്കൻ

"എംപിമാരായ കൊടിക്കുന്നിൽ സുരേഷിനും ആന്റോ ആന്റണിക്കും സ്ഥാനം ആഗ്രഹിക്കാമെങ്കിലും നിലപാടെടുക്കേണ്ടത് പാർട്ടിയാണ്"

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കെപിസിസി അധ്യക്ഷപദവിയിലെ അവകാശവാദത്തിലുറച്ച് ജോസഫ് വാഴക്കൻ. നേതാക്കൾക്ക് ഇരട്ട പദവിയെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് വാഴക്കൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. എംപിമാരായ കൊടിക്കുന്നിൽ സുരേഷിനും ആന്റോ ആന്റണിക്കും സ്ഥാനം ആഗ്രഹിക്കാമെങ്കിലും നിലപാടെടുക്കേണ്ടത് പാർട്ടിയാണ്. ഇവരിൽ ആരെ പ്രസിഡന്റാക്കിയാലും പാർട്ടിക്കും അവർക്കും ഗുണമുണ്ടാകില്ലെന്നും വാഴക്കൻ തുറന്നടിച്ചു. ഗ്രൂപ്പിന്റെ ഭാഗമായവർക്ക് മാത്രമാണ് കോൺഗ്രസിൽ പരിഗണന ലഭിക്കുന്നതെന്നും പിന്നിൽ നിന്ന് പ്രവർത്തിക്കുന്നവരെ തഴയുകയാണെന്നും ജോസഫ് വാഴക്കൻ ആരോപിച്ചു.

SCROLL FOR NEXT