Source: News Malayalam 24x7
KERALA

അതിജീവിതയ്ക്ക് നീതി ലഭിച്ചില്ല, കോടതി വിധി നിരാശാജനകം; കെ.കെ.രമ

ഗൂഢാലോചന നടത്തിയതിൻ്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കോടതി മുഖവിലയ്ക്കെടുത്തില്ല

Author : ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട വിധി നിരാശാജനകമെന്ന് കെ.കെ.രമ എംഎൽഎ. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും കെ.കെ.രമ പറഞ്ഞു.

ഗൂഢാലോചന നടത്തിയവയർക്കെതിരെ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.ഗൂഢാലോചന നടത്തിയതിൻ്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കോടതി മുഖവിലയ്ക്കെടുത്തില്ല. അധികാരവും പണവും ഉള്ളവർക്ക് ഈ നാട്ടിൽ എന്തു നടക്കും. നീതി തേടുന്നവർക്ക് ഈ കോടതിവിധി നിരാശാജനകമെന്നും കെ.കെ.രമ കുറ്റപ്പെടുത്തി.കേസിലെ ഒന്നു മുതൽ 6 വരെയുള്ള പ്രതികൾ കുറ്റം ചെയ്യണമെങ്കിൽ ആരുടെയോ നിർദേശമുണ്ട്. അത് പുറത്തു കൊണ്ടുവരണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അടക്കം ഒന്നു മുതൽ ആറു പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി.എട്ടാം പ്രതിയായ ദിലീപിനെ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കാണിച്ച് കോടതി വെറുതെവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ വിധി പറഞ്ഞത്.6 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കേസിൽ വിധി വന്നത്. ഏഴ് മുതൽ 10 വരെയുള്ള നാല് പ്രതികളെയാണ് കോടതി വെറുവിട്ടത്.

SCROLL FOR NEXT