KERALA

ചരിത്രത്തിലേക്ക് വളയം പിടിച്ച് ജ്യോതി, അഗ്നിശമന സേനയ്ക്ക് ആദ്യ വനിതാ ഡ്രൈവര്‍

ചേര്‍ത്തല ഫയര്‍ സ്റ്റേഷനിലെ ഫസ്റ്റ് റെസ്പോണ്‍സ് വാഹനത്തിന്റെ വളയം പിടിച്ചാണ് ആലപ്പുഴ ചാലുങ്കല്‍മഠം സ്വദേശി ജ്യോതി അഭിമാനമായത്.

Author : ന്യൂസ് ഡെസ്ക്

ചരിത്രത്തിലാദ്യമായി അഗ്‌നിശമന സേനയ്ക്ക് വനിതാ ഡ്രൈവര്‍. സിഐഎസ്എഫില്‍ നിന്ന് വിരമിച്ച് ഹോംഗാര്‍ഡ് ആയി ചുമതലയേറ്റ ആലപ്പുഴ സ്വദേശി ജ്യോതിയാണ് ചരിത്രത്തിലേക്ക് വളയം പിടിച്ചുകയറിയത്. ചേര്‍ത്തല ഫയര്‍ സ്റ്റേഷനിലാണ് ജ്യോതിയുടെ സേവനം. ജ്യോതിയുടെ വിശേഷം കണ്ടുവരാം.

സ്ത്രീകള്‍ വാഹനമോടിക്കുന്നത് സാധാരണമെങ്കിലും ജ്യോതി വളയം തിരിച്ചത് ചരിത്രത്തിലേക്കാണ്. അഗ്‌നിശമനസേനയില്‍ ആദ്യമായാണ് ഒരു വനിത ഔദ്യോഗസ്ഥ ഡ്രൈവറാകുന്നത്. ചേര്‍ത്തല ഫയര്‍ സ്റ്റേഷനിലെ ഫസ്റ്റ് റെസ്പോണ്‍സ് വാഹനത്തിന്റെ വളയം പിടിച്ചാണ് ആലപ്പുഴ ചാലുങ്കല്‍മഠം സ്വദേശി ജ്യോതി അഭിമാനമായത്.

മൂന്നുവര്‍ഷമായി അഗ്‌നിശമനസേനയില്‍ ഹോംഗാര്‍ഡായി പ്രവര്‍ത്തിക്കുകയാണ് ജ്യോതി. ഹോംഗാര്‍ഡിനും സേനാവാഹനങ്ങള്‍ ഓടിക്കാമെന്ന പ്രത്യേക ഉത്തരവ് പ്രകാരമാണ് ജ്യോതിയെ ചേര്‍ത്തല ഫയര്‍സ്റ്റേഷനില്‍ ഡ്രൈവറായി നിയോഗിച്ചത്. ഡ്രൈവിങ് മികവടക്കം പരിശോധിച്ചും പ്രത്യേക പരിശീലനം നല്‍കിയുമായിരുന്നു ചുമതല നല്‍കിയത്.

സ്റ്റേഷനന്‍ ഓഫീസറും സഹപ്രവര്‍ത്തകരും നല്‍കുന്ന പ്രോത്സാഹനവും പിന്തുണയുമാണ് ജ്യോതിയുടെ കരുത്ത്. പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സി.കെ.രാജേഷും മക്കളും കരുത്തായി കൂടെയുണ്ട്.

SCROLL FOR NEXT