കെ. ലതേഷ് Source: FB
KERALA

കെ. ലതേഷ് വധക്കേസ്: ഒന്ന് മുതൽ ഏഴ് വരെ പ്രതികൾക്ക് ജീവപര്യന്തം

കേസിൽ 9, 10, 11 പ്രതികളെ വെറുതെ വിട്ടു. എട്ടാം പ്രതി വിചാരണക്കിടെ മരിച്ചിരുന്നു...

Author : അഹല്യ മണി

കണ്ണൂർ: തലശേരിയിലെ കെ. ലതേഷ് വധക്കേസിൽ ഒന്ന് മുതൽ ഏഴ് വരെ പ്രതികൾക്ക് ജീവപര്യന്തം. 1,40,000 പിഴയും തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു.

ഒന്ന് മുതൽ ഏഴ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. കേസിൽ 9, 10, 11 പ്രതികളെ വെറുതെ വിട്ടു. എട്ടാം പ്രതി വിചാരണക്കിടെ മരിച്ചിരുന്നു. 

സിപിഐഎം ലോക്കൽ സെക്രട്ടറിയായിരുന്ന ലതേഷ് 2008ലാണ് കൊല്ലപ്പെട്ടത്. ഡിസംബർ 31ന് ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം ലതേഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തായ മോഹൻലാലിനെ (ലാലു) വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT