Source: News Malayalam 24X7
KERALA

വവ്വാലുകള്‍ കേരളത്തില്‍ എല്ലായിടത്തുമുണ്ട്, എന്തുകൊണ്ട് നിപ വടക്കന്‍ കേരളത്തില്‍ മാത്രമെന്ന് കെ. മുരളീധരന്‍

ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന പഠന റിപ്പോര്‍ട്ട് വരേണ്ടതുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ എന്തുകൊണ്ട് നിപ ബാധിതര്‍ കൂടുന്നു എന്ന ചോദ്യവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. വവ്വാലുകള്‍ കേരളത്തില്‍ എല്ലായിടത്തും ഉണ്ട്. എന്നാല്‍ നിപ ബാധിതര്‍ കൂടുതലും വടക്കന്‍ കേരളത്തിലാണ്. ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന പഠന റിപ്പോര്‍ട്ട് വരട്ടെ. നിപ ഇടയ്ക്കിടെ വരുന്ന രോഗമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

'വവ്വാല്‍ കേരളത്തില്‍ എല്ലായിടത്തും ഉണ്ട്. എന്തുകൊണ്ട് നിപ ഒരു സ്ഥലത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നു. ആരോഗ്യമന്ത്രിയുടെ സംശയം വിദ്യാര്‍ഥികള്‍ തീര്‍ത്തു തരണമെന്നാണ് ഈ സമ്മേളനത്തില്‍ പ്രധാനമായും പറയാനുള്ളത്,' കെ മുരളീധരന്‍ പറഞ്ഞു.

നേരത്തെ നിപ മരുന്ന് സംബന്ധിച്ച് കെ മുരളീധരന്‍ നടത്തി പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേരളത്തില്‍ ആദ്യം നിപ ബാധിച്ച് മരിച്ച രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആണ് നല്‍കിയതെന്ന് സംശയം ഉണ്ടായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ മരിച്ച രോഗികള്‍ക്ക് റെംഡിസീവര്‍ നല്‍കിയിരുന്നില്ലെന്നും ഇവരുടെ മരണ ശേഷമാണ് പലര്‍ക്കും രോഗം സ്ഥിരീകരിച്ചതെന്നും നിപ രോഗികളെ ചികിത്സിച്ച ഡോ. അനൂപ് കുമാര്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT