കേരളത്തിലെ ക്രിസ്ത്യാനികളെ മാത്രം ബിജെപിക്ക് താല്പര്യമില്ലെന്ന് കെ. മുരളീധരൻ. മറ്റ് സംസ്ഥാനങ്ങളിൽ മുസ്ലിങ്ങളോടുള്ള സമീപനം തന്നെയാണ് ക്രിസ്ത്യാനികളോടും. ക്രിസ്മസിന് കേക്കുമായി വരും. മത അധ്യക്ഷന്മാർ ഇവരെ മനസ്സിലാക്കണം. ജോർജ്ക്കുട്ടി റിപ്പോർട്ട് പോലും വായിച്ചില്ലത്രെ. കേക്കും കീരിടവും കണ്ട് വോട്ട് ചെയ്താൽ ഇതാവും അവസ്ഥ. കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി എവിടെപ്പോയി? കോൺഗ്രസ് പ്രതിഷേധവുമായി മുന്നോട്ട് പോകും. കേക്കും കീരിടവുമല്ല സ്വന്തം വിശ്വാസത്തിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നും കെ. മുരളീധരൻ പറഞ്ഞു.
പാലോട് രവിയെ ഇറക്കാൻ ആര് ശ്രമിച്ചു എന്ന് പാർട്ടി അന്വേഷിക്കുന്നുണ്ട് അവർക്കെതിരെ പാർട്ടി കർശന നടപടിയെടുക്കുമെന്നും വി. മുരളീധന്‍. അതേസമയം, വെള്ളാപ്പള്ളി നടേശൻ രാജിക്കത്ത് തയ്യാറാക്കി വയ്ക്കുന്നതാണ് നല്ലതെന്നും വി. മുരളീധന്‍. ഒമ്പതുമാസം കഴിഞ്ഞാൽ ഞങ്ങൾ അധികാരത്തിൽ വരും. വെള്ളാപ്പള്ളിക്കെതിരെ ഞങ്ങളൊന്നും പ്രതികരിച്ചില്ലെങ്കിലും ചിലപ്പോൾ പുതിയ തലമുറ പ്രതികരിച്ചെന്നു വരാമെന്നും വി. മുരളീധന്‍ പറഞ്ഞു.