ആലപ്പുഴ: SDPI നേതാവ് കെ എസ് ഷാന്‍ വധക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് നടപടികള്‍. കൊലപാതക കേസിലെ പ്രതികളായ 13 പേരും RSS- BJP പ്രവര്‍ത്തകരാണ്. 2021 ഡിസംബറില്‍ മണ്ണഞ്ചേരിക്ക് സമീപത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാനെ കാര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം 13 അംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു.
ഈ സംഭവത്തിന്റെ മണിക്കൂറുകള്‍ക്കകം ആര്‍എസ്എസ് നേതാവായ രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടിരുന്നു. കേസിലെ പ്രതികളായ 15 പേര്‍ക്ക് കോടതി വധശിക്ഷ വിധിയായെങ്കിലും ഷാന്‍ വധക്കേസില്‍ കോടതി നടപടി വൈകിയത് വലിയ വിമര്‍ശനത്തിന് വിദേയമായിരുന്നു.