KERALA

കോഴിക്കോട് ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്; ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാർ ആണ് പിടിയിലായത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിഞ്ഞതാണ് എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം മുപ്പതാം തീയതി ആയിരുന്നു ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർഥിനിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റത്.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. പുറമേരി സ്വദേശിനിയായ ആലുവ യുസി കോളജ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ 22കാരിയായ ഐശ്വര്യ രാമകൃഷ്ണനാണ് ട്രെയിനിനു നേരെ നടത്തിയ കല്ലേറിൽ താടിയെല്ലിന് പരിക്കേറ്റത്. നാലു പല്ലുകള്‍ നഷ്ടമായി. കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.

SCROLL FOR NEXT