KERALA

കൈനകരി അനിത വധക്കേസ്; ഗർഭിണിയെ കൊന്ന് കായലിൽ താഴ്ത്തിയ പ്രതിക്ക് വധശിക്ഷ

മലപ്പുറം മുതുകോട് സ്വദേശി പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ താഴ്ത്തിയ പ്രതിക്ക് വധശിക്ഷ. പുന്നപ്ര സ്വദേശി അനിത ശശിധരനെ കൊല്ലപ്പെട്ട കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. മലപ്പുറം മുതുകോട് സ്വദേശി പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രബീഷുമായുള്ള ബന്ധത്തിൽ ഗർഭിണിയായ അനിതയെ പെൺ സുഹൃത്തിൻ്റെ സഹായത്തോടെയാണ് പ്രബീഷ് കൊലപ്പെടുത്തി കായലിലെറിഞ്ഞത്.

രണ്ടാം പ്രതിയും ഇയാളുടെ സുഹ്യത്തുമായ കൈനകരി സ്വദേശിനി രജനിയെ കുറ്റക്കാരിയായി കണ്ടെത്തിയിരുന്നു. ഇവർ മയക്കുമരുന്ന്‌ കേസിൽ പെട്ട് ഒഡീഷ റായഘട്ട് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.2021 ജൂലൈ 9 ന് ആണ് കേസിന് ആസ്പദമായ സംഭവം. അനിതയുമായി പ്രബീഷ് പ്രണയത്തിലായി. ഗർഭിണിയായതോടെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രബീഷ് അതിന് തയ്യാറായില്ല.ഗർഭം ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് യുവതിയെ കൊല്ലാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

SCROLL FOR NEXT