KERALA

"വ്യക്തമായ തെളിവില്ലാതെ ഇത്രയും വലിയ വിഷയത്തിൽ രാഹുൽ ഈശ്വർ ഇടപെടില്ല"; പിന്തുണയുമായി സത്യഭാമ

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സത്യഭാമയുടെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സം​ഗ പരാതി നൽകിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പിന്തുണച്ച് കലാമണ്ഡലം സത്യഭാമ. വ്യക്തമായ തെളിവ് ഇല്ലാതെ ഇത്രയും വലിയ വിഷയത്തിൽ രാഹുൽ ഈശ്വർ ഇടപെടില്ലെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സത്യഭാമയുടെ പ്രതികരണം.

ഒരുപാട് ശത്രുക്കൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടുപോലും എംഎൽഎയുടെ വിഷയത്തിൽ ഇത്രയും ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ വ്യക്തമായ കൈകൾ എംഎൽഎയുടെ സ്വന്തം പാർട്ടിയിൽ തന്നെ ഉണ്ടെന്നും സത്യഭാമയുടെ ആരോപണം.

അതേസമയം, കേസിൽ രാഹുൽ ഈശ്വർ ഇന്ന് ജാമ്യാപേക്ഷ നൽകും. രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷക സംഘമാണ് ഹാജരാവുക. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരും ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകും. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകുക.

SCROLL FOR NEXT