മണ്ണാർക്കാട് സ്വദേശി സജി കെ. ജോൺസ് Source: News Malayalam 24x7
KERALA

വ്യാജ യുഎസ് പ്രതിരോധ കരാറിൻ്റെ പേരിൽ കോടികളുടെ തട്ടിപ്പ്; കേസെടുത്ത് കളമശേരി പൊലീസ്

പാലക്കാട് മണ്ണാർക്കാട് സ്വദേശി സജി കെ. ജോൺസിന് 81 ലക്ഷത്തിലധികം രൂപ നഷ്ടമായി...

Author : ന്യൂസ് ഡെസ്ക്

കൊല്ലം: വ്യാജ യുഎസ് പ്രതിരോധ കരാറിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി. പാലക്കാട് മണ്ണാർക്കാട് സ്വദേശി സജി കെ. ജോൺസിന് 81 ലക്ഷത്തിലധികം രൂപ നഷ്ടമായി. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത വിപിവിവി കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്. സജി കെ. ജോൺസിന്റെ പരാതിയിൽ കളമശേരി പൊലീസ് കേസെടുത്തു. രാജ്യത്ത് കൂടുതൽ പേർ സമാനമായ തട്ടിപ്പിന് ഇരയായതായി പൊലീസ് പറയുന്നു.

SCROLL FOR NEXT