തിരുവനന്തപുരം: പാറശാല സീറ്റിലെ സ്ഥാനാർഥി നിർണയത്തിൽ എൻഡിഎയിൽ തർക്കം. മണ്ഡലത്തിൽ അവകാശവാദം ഉന്നയിച്ച് കാമരാജ് കോൺഗ്രസ് രംഗത്ത് എത്തി. പാറശാല അടക്കം അഞ്ച് സീറ്റുകൾ വിട്ടു നൽകണമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. പാറശാല സീറ്റ് നൽകിയില്ലെങ്കിൽ മറ്റൊരു സീറ്റിലും മത്സരിക്കേണ്ട എന്നാണ് നേതൃത്വത്തിൻ്റെ തീരുമാനം.
പാറശാല സീറ്റിനാണ് മുൻഗണന കൊടുത്തിട്ടുള്ളത്. പാറശാല തരാതെ മറ്റ് സീറ്റുകൾ നൽകാനാണ് തീരുമാനമെങ്കിൽ അത് അംഗീകരിക്കാൻ സാധിക്കില്ല. ഇന്ന് ചേരുന്ന ഘടകകക്ഷി യോഗത്തിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കും. ബിജെപിക്ക് വോട്ട് ചെയ്യാൻ മാത്രം അല്ലല്ലോ ഞങ്ങൾ പ്രവർത്തിക്കുന്നത്. അവർക്ക് തിരിച്ചും ആവാലോ. സീറ്റ് തരാതെ ബിജെപിയെ സംരക്ഷിക്കേണ്ട കാര്യമൊന്നും ഞങ്ങൾക്കില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ അറിയിച്ചു.