ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് 
KERALA

മതനിരപേക്ഷതയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പ്രസ്ഥാനത്തെ തകർക്കാനുള്ള കനഗോലു നരേഷൻ പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്‌ഐ

ഇത്തരം നീക്കങ്ങൾ കൈയ്യിൽ വച്ചാൽ മതിയെന്നും എതിർക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വിമർശിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മതനിരപേക്ഷതയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പ്രസ്ഥാനത്തെ തകർക്കാനുള്ള കനഗോലു നരേഷൻ ബിൽഡിംഗ് ജീവൻ കൊടുത്തും പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഇത്തരം നീക്കങ്ങൾ കൈയ്യിൽ വച്ചാൽ മതിയെന്നും എതിർക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വിമർശിച്ചു.

മുസ്ലീം ലീഗിൻ്റെയും ജമാ അത്തെ-എസ്‌ഡിപിഐയുടെയും വർഗ്ഗീയത തുറന്ന് കാട്ടിയാൽ മുസ്ലീം വിരുദ്ധ ചാപ്പയും, ബിജെപിയുടെയും ആർഎസ്എസിൻ്റെയും വർഗ്ഗീയത തുറന്ന് കാട്ടിയാൽ ഹിന്ദു വിരുദ്ധ ചാപ്പയും കുത്തുന്ന കോൺഗ്രസ് നീക്കങ്ങളെ ഫേസ്ബുക്കിലൂടെയാണ് വി.കെ. സനോജ് വിമർശിച്ചത്.

വി.കെ. സനോജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

മുസ്ലീം ലീഗിൻ്റെയും ജമാ അത്തെ- എസ്ഡിപിഐ യുടെയും വർഗ്ഗീയത തുറന്ന് കാട്ടിയാൽ മുസ്ലീം വിരുദ്ധ ചാപ്പയും ബിജെപിയുടെയും ആർഎസ്എസിൻ്റെയും വർഗ്ഗീയത തുറന്ന് കാട്ടിയാൽ ഹിന്ദു വിരുദ്ധ ചാപ്പയും, അത് കൈയ്യിൽ വച്ചാൽ മതി. മത നിരപേക്ഷതയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പ്രസ്ഥാനത്തെ തകർക്കാനുള്ള കനഗോലു നരേഷൻ ബിൽഡിംഗ്, ജീവൻ കൊടുത്തും പ്രതിരോധിക്കും.

SCROLL FOR NEXT