ജെസി, സാം Source: News Malayalam 24x7
KERALA

കാണക്കാരി ജെസി കൊലപാതകം: പ്രതിയുടെ രണ്ടാമത്തെ ഫോണും എംജി സർവകലാശാല ക്യാമ്പസിലെ കുളത്തിൽ നിന്ന് കണ്ടെത്തി

കാണക്കാരി ജെസി കൊലപാതകത്തിൽ പ്രതി സാം ഉപേക്ഷിച്ച ജെസിയുടെ രണ്ടാമത്തെ ഫോണും കണ്ടെത്തി

Author : ന്യൂസ് ഡെസ്ക്

കോട്ടയം: കാണക്കാരി ജെസി കൊലപാതകത്തിൽ പ്രതി സാം ഉപേക്ഷിച്ച ജെസിയുടെ രണ്ടാമത്തെ ഫോണും കണ്ടെത്തി. എംജി യൂണിവേഴ്സിറ്റി ക്യാമ്പസിലെ കുളത്തിൽ നടത്തിയ പരിശോധനയിലാണ് ഫോൺ കിട്ടിയത്. സ്കൂബാ ടീമിൻ്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ മറ്റൊരു ഫോണും കിട്ടിയിരുന്നു.

ഭാര്യ ജെസിയെ സാം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തളളുകയായിരുന്നു. ജെസിയെ ഭർത്താവ് സാം കെ. ജോർജ് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളുകയും ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകം. ഇരുവരും തമ്മിൽ വിവാഹ മോചനക്കേസും നിലനിൽക്കുന്നുണ്ട്. പ്രതിയെ മൈസൂരുവിൽ നിന്നാണ് കോട്ടയം കുറവിലങ്ങാട് പൊലീസ് പിടികൂടിയത്.

SCROLL FOR NEXT