കാനത്തിൽ ജമീല Source: Social Media
KERALA

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

കേരളത്തിൽ മുസ്ലീം മാപ്പിള സമുദായത്തിൽ നിന്നുള്ള ആദ്യ വനിതാ എംഎൽഎയാണ്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അർബുദ ബാധിതയായ ജമീല ആറ് മാസത്തോളമായി വീട്ടിൽ വിശ്രമത്തിലായിരുന്നു.

2021 മുതൽ കൊയിലാണ്ടി എംഎൽഎ ആയിരുന്നു കാനത്തിൽ ജമീല. സിപിഐഎം പ്രവർത്തകയും പതിനഞ്ചാം കേരള നിയമസഭയിൽ കൊയിലാണ്ടി മണ്ഡലത്തിനെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു. കേരളത്തിൽ മുസ്ലീം മാപ്പിള സമുദായത്തിൽ നിന്നുള്ള ആദ്യ വനിത എംഎൽഎയാണ്.

2021ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്. മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.

അത്തോളി ചോയികുളം സ്വദേശിനിയാണ് കാനത്തില്‍ ജമീല. ഭര്‍ത്താവ് കാനത്തില്‍ അബ്ദുറഹ്‌മാന്‍, മക്കള്‍: അയ്‌റീജ് റഹ്‌മാന്‍, അനൂജ.

കൊയിലാണ്ടി ടൗൺ ഹാൾ, കോഴിക്കോട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ പൊതുദർശനം നടക്കും. വിദേശത്തുള്ള മകൻ എത്തിയ ശേഷം ഡിസംബർ രണ്ടിന് ഖബറടക്കം നടക്കും. അത്തോളി കുനിയിൽ കടവ് മസ്ജിദിൽ ഖബറടക്കം നടക്കും.

SCROLL FOR NEXT