KERALA

കുടകിൽ ട്രെക്കിങ്ങിന് പോയ കണ്ണൂർ സ്വദേശിയെ കാണാതായി; തിരച്ചിൽ ഊർജിതം

കണ്ണൂർ സ്വദേശിയും ഐടി പ്രൊഫഷണലുമായ ശരണ്യ(36)യെ ആണ് കാണാതായത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കുടകിൽ ട്രെക്കിങ്ങിന് പോയ കണ്ണൂർ സ്വദേശിയെ കാണാതായായെന്ന് പരാതി. കണ്ണൂർ സ്വദേശിയും ഐടി പ്രൊഫഷണലുമായ ശരണ്യ(36)യെ ആണ് കാണാതായത്. ഹോംസ്റ്റേയിൽ നിന്ന് ഒറ്റയ്ക്കായിരുന്നു ശരണ്യ യാത്ര ചെയ്തത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രണ്ട് ദിവസമായി വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും യുവതിയെ കണ്ടെത്താനായിട്ടില്ല.

ഹോംസ്റ്റേയിൽ നിന്ന് ഒറ്റയ്ക്ക് തിരിച്ച അവർ ട്രെക്കിംഗ് റൂട്ടിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, പുറത്തുകടന്നതായി കണ്ടെത്താനായില്ല. കാണാതാകുന്നതിന് മുമ്പ് അവർ ഫോണിൽ വിളിച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളിൽ അവർ ഒരു ട്രെക്ക് റൂട്ടിലേക്ക് പ്രവേശിക്കുന്നതായുള്ള ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അവിടുന്ന് പുറത്തുകടന്നതായി കണ്ടെത്താനായില്ല. കാണാതാകുന്നതിന് മുമ്പ് അവർ ഫോൺ കോൾ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT