കണ്ണൂർ: പ്ലാറ്റ്‌ഫോമിൽ ഉറങ്ങിയത് ചോദ്യം ചെയ്ത ആർപിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആർപിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആക്രമണം നേരിട്ടത്.
പ്ലാറ്റ്‌ഫോമിൽ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിന് പിന്നാലെ യുവാവ് ഉദ്യോഗസ്ഥനെ മർദിക്കുകയായിരുന്നു. ഉദ്യോഗസ്ഥനെ അടിക്കുകയും കടിക്കുകയും ചെയ്ത മമ്പറം സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയാണ് അപകടം നടന്നത്. അക്രമി ഉദ്യോഗസ്ഥൻ്റെ കയ്യിലുള്ള ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്.