KERALA

പത്തനാപുരത്തെ അപ്രതീക്ഷിത തോൽവി; പാർട്ടിയെ ശക്തിപ്പെടുത്താൻ നീക്കം, സായാഹ്ന ചർച്ചകളുമായി കേരളാ കോൺഗ്രസ് ബി

ഇടത് മുന്നണിക്കൊപ്പം അടിയുറച്ച് നിൽക്കുമെന്നും കേരള കോൺഗ്രസ് ബി

Author : ന്യൂസ് ഡെസ്ക്

കൊല്ലം: പത്തനാപുരത്തെ അപ്രതീക്ഷിത തോൽവിയെ തുടർന്ന് പാർട്ടിയെ ശക്തിപ്പെടുത്താൻ നടപടിയുമായി കെ ബി ഗണേഷ് കുമാർ രംഗത്ത്. കേരള കോൺഗ്രസ് ബി നിയോജമണ്ഡലത്തിൽ സായാഹ്ന ചർച്ചകൾ സംഘടിപ്പിക്കും. പ്രവർത്തകർ നിരാശരാകേണ്ടന്ന് നേതൃയോഗം. പത്തനാപുരത്തെ ഓഫീസ് സാധരണ പോലെ പ്രവർത്തിക്കും. ഇടത് മുന്നണിക്കൊപ്പം അടിയുറച്ച് നിൽക്കുമെന്നും കേരള കോൺഗ്രസ് ബി.

കേരള കോൺഗ്രസ് ബി പത്തനാപുരം നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചാണ് ഗണേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. പരാജയം ഒന്നിന്റെയും അവസാനമല്ല. പരാജയത്തെ അംഗീകരിച്ചുകൊണ്ട്‌ വന്ന പോരായ്‌മകൾ തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും ഗണേഷ് കുമാർ കുറിച്ചു.

SCROLL FOR NEXT