കെ.സി. വേണുഗോപാൽ Source: Screengrab
KERALA

'കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ' എന്ന പ്രസ്താവനയിലൂടെ മുഖ്യമന്ത്രി സ്വയം പ്രതിരോധത്തിലായി; രാഹുലിനെ സ്വീകരിച്ചവരിൽ കോൺഗ്രസ് പ്രവർത്തകരില്ല: കെ.സി. വേണുഗോപാൽ

മുഖ്യമന്ത്രി ആക്രമിച്ചാൽ കോൺഗ്രസ് ഭയക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി: കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്ന പ്രസ്താവനയിൽ മുഖ്യമന്ത്രിക്ക് എതിരെ കെ.സി. വേണുഗോപാൽ. പ്രസ്താവനയിലൂടെ അദ്ദേഹം സ്വയം പ്രതിരോധത്തിൽ ആയി. പ്രസ്താവനയിലൂടെ അദ്ദേഹത്തിൻറെ മുഖം വികൃതമായി. ആരാണ് ഈ ഉപദേശങ്ങൾ മുഖ്യമന്ത്രിക്ക് നൽകുന്നത് എന്ന് അറിയില്ല. അദ്ദേഹം ആക്രമിച്ചാൽ കോൺഗ്രസ് ഭയക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

കഴിഞ്ഞ ദിവസം പാലക്കാട് വോട്ട് ചെയ്യാനെത്തിയ ബലാത്സംഗ പരാതിക്ക് പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിനെ സ്വീകരിച്ചവരിൽ കോൺഗ്രസ് പ്രവർത്തകരില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. രാഹുൽ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ക്ലിയർ ആണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് ഉണ്ടാകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. 14 ഡിസിസി പ്രസിഡൻ്റുമാരുമായിട്ടും സംസാരിച്ചുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

SCROLL FOR NEXT