വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനക്ക് കുത്തേറ്റു 
KERALA

വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനക്ക് കുത്തേറ്റു; ആക്രമിച്ചത് പങ്കാളി

പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനക്ക് കുത്തേറ്റു. കീർത്തനയുടെ ആൺ സുഹൃത്ത് പേരാമ്പ്ര തണ്ടോറപ്പാറയിലെ താനിയോട്ടുമ്മൽ ജനീഷാണ് ആക്രമിച്ചത്. പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് സമീപം വച്ച് ജനീഷ് കീർത്തനയെ ആക്രമിക്കുകയായിരുന്നു.

പ്രതി ജനീഷിനെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കീർത്തനയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇക്കഴിഞ്ഞ ജൂൺ 28ന് വടകരയിൽ എംഡിഎംഎയുമായി യുവാവിനെ പിടികൂടിയതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്കും വെളിപ്പെട്ടത്. കേസിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന, ചെരുവാളൂർ സർക്കാർ എൽപി സ്കൂളിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യ, പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മ , ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജൻ്റുമായ ജിജിൽ കുര്യാക്കോസ് തുടങ്ങിയവരും പിന്നാലെ അറസ്റ്റിലായത്.

SCROLL FOR NEXT