തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി തീരുമാനം നേരത്തെ വന്നിരുന്നെങ്കിൽ നന്നായിരുന്നുവെന്നും നിലവിൽ ജനങ്ങൾക്ക് നല്ല പ്രയാസം ഉണ്ടെന്നും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ജനമനസ് അറിഞ്ഞുകൊണ്ടുള്ള തീരുമാനം നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരൻ രാത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
യുഡിഎഫ് മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്നാണ് ജയറാം രമേഷ് ഇന്ന് വൈകീട്ടോടെ മാധ്യമങ്ങളെ അറിയിച്ചത്. "മുഖ്യമന്ത്രി തീരുമാനം നാളെ ഉണ്ടാകും. നല്ല തീരുമാനം വരട്ടെ. കോൺഗ്രസ് ജനാധിപത്യ പ്രസ്ഥാനമാണ്. എല്ലാവരുമായും ചർച്ച നടത്തണം. ഉചിതമായ തീരുമാനം വരട്ടെ," സുധീരൻ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
പെട്ടെന്ന് സർക്കാർ വരണം എന്നുള്ളത് കൊണ്ടാണ് യുഡിഎഫിലെ ഘടകകക്ഷികളുടെ വിമർശനമെന്നും അത് ആ അർഥത്തിൽ എടുത്താൽ മതിയെന്നും സുധീരൻ കൂട്ടിച്ചേർത്തു.