പിണറായി വിജയനും മോഹൻലാലും  Source: Facebook
KERALA

കലാജീവിതത്തിന് അർഹിക്കുന്ന അംഗീകാരം; മോഹൻലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കലാജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് മോഹൻലാലിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച പ്രിയ മോഹൻലാലിന് അഭിനനന്ദനങ്ങൾ നേരുന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്അഭിവാദ്യങ്ങൾ", മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

SCROLL FOR NEXT