മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിഎസിനെ എസ്‌യുടി ആശുപത്രിയിലെത്തി സന്ദർശിച്ചു. കഴിഞ്ഞ മാസം 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വി.എസ്. പല തവണ അപകടനില തരണം ചെയ്തിരുന്നു. എങ്കിലും ഇത്രയും ദിവസം വെന്റിലേറ്റർ സഹായത്തിൽ തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസിനെ ചികിത്സിച്ചിരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം തന്നെ വിഎസിനെ പരിചരിക്കാൻ സജ്ജമാണ്.