കൊച്ചി: ഇരട്ട നികുതി ഒഴിവാക്കത്തതിനാൽ സർക്കാനിനെതിരെ പ്രതിഷേധവുമായി ഫിലിം ചേമ്പർ. കെഎസ്എഫ്ഡിസി തിയേറ്ററുകൾക്ക് ജനുവരി ഒന്ന് മുതൽ സിനിമ നൽകില്ലെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ് പറഞ്ഞു. സർക്കാർ ചുങ്കക്കാരനും സിനിമാക്കാർ കളക്ഷൻ ഏജന്റും ആകുന്ന അവസ്ഥയാണ് നിലവിലെന്നും സിനിമ മേഖലക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും പ്രസിഡന്റ് അനിൽ തോമസ്.
സർക്കാരുമായി ഇനി സഹകരിക്കാനില്ല. ഇരട്ട നികുതി ഒഴിവാക്കണം എന്ന ആവശ്യത്തിൽ ആറുമാസമായിട്ടും മാസം ആയിട്ടും തീരുമാനം ആയില്ല. ചർച്ച നടത്താം എന്ന് പറഞ്ഞതല്ലാതെ മന്ത്രി സജി ചെറിയാൻ യോഗം വിളിച്ചില്ല. 10 വർഷമായി കളക്ടറേറ്റിൽ കയറായിറങ്ങുന്നു. 10 വർഷമായി മന്ത്രി കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ മേഖലക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല. 184 സിനിമകൾ ഇറങ്ങിയതിൽ 10 എണ്ണം പോലും ലാഭത്തിൽ ആയിട്ടില്ല. പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സൂചന പണിമുടക്ക് ഉണ്ടാകുമെന്നും അനിൽ തോമസ് പറഞ്ഞു.