പിണറായി വിജയൻ, രാജേന്ദ്ര അർലേക്കർ Source: @KeralaGovernor / X
KERALA

ഗവർണറുടെ 'അറ്റ് ഹോം' വിരുന്നിന് 15 ലക്ഷം രൂപ; പോരിനിടെ രാജ്ഭവന് അധിക തുക അനുവദിച്ച് സർക്കാർ

ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്തിനെ തുടർന്നാണ് സർക്കാർ നടപടി

Author : ന്യൂസ് ഡെസ്ക്

സർക്കാർ-ഗവർണർ പോരിനിടെ രാജ്ഭവന് അധിക തുക അനുവദിച്ച് ധനവകുപ്പ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിൽ ഒരുക്കുന്ന ‘അറ്റ് ഹോം’ വിരുന്നിനായി 15 ലക്ഷം രൂപയാണ് അനുവദിച്ചു. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്തിനെ തുടർന്നാണ് സർക്കാർ നടപടി. നിലവിലുള്ള ചെലവുചുരുക്കൽ നിർദേശങ്ങളിൽ ഇളവ് വരുത്തിയാണ് ധനവകുപ്പ് തുക അനുവദിച്ചത്.

പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായാണ് ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗവർണർ വിരുന്ന് നൽകുന്നത്. ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ‘ഹോസ്പിറ്റാലിറ്റി ചെലവുകൾ’ എന്ന ശീർഷകത്തിലാണ് 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ജൂലൈ 31-നാണ് ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

SCROLL FOR NEXT