KERALA

മിൻഹജ് അലാം ഐഎഎസ് പുതിയ കെഎസ്ഇബി ചെയർമാൻ; ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

ഐഎഎസ് ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിലേക്ക് മാറ്റി നിയമിച്ചു കൊണ്ടും, ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല നല്‍കിക്കൊണ്ടുമാണ് സർക്കാർ ഉത്തരവ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. ഐഎഎസ് ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിലേക്ക് മാറ്റി നിയമിച്ചു കൊണ്ടും, ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല നല്‍കിക്കൊണ്ടുമാണ് സർക്കാർ ഉത്തരവ്. 11 ഐഎഎസ്ഉദ്യോഗസ്ഥരെയാണ് വിവിധ വകുപ്പുകളിലേക്ക് മാറ്റിയും അധിക ചുമതല നല്‍കിയും ഉത്തരവിറക്കിയത്.

മിൻഹജ് അലാം ഐഎഎസിനെ കെഎസ്ഇബി ചെയർമാനായി നിയമിച്ചു. ഡോ. എ. കൗസിഗൻ ഐഎഎസിന് പട്ടിക ജാതി, പട്ടിക വർഗ, പിന്നോക്ക വിഭാഗ വകുപ്പിന്റെ അധിക ചുമതല നൽകി. ഹർഷിൽ ആർ. മീണ ഐഎഎസിന് അനർട്ട് സിഇഒയുടെ അധിക ചുമതലയും, വിഷ്ണുരാജ് പി. ഐഎഎസിന് കെഎസ്ഐഡിസി എംഡിയുടെ അധിക ചുമതലയും നൽകി.

എൻട്രൻസ് കമ്മീഷണർ അരുൺ എസ്. നായർ ഐഎഎസിന് ശബരിമല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായും, ജീവൻ ബാബു കെ. ഐഎഎസിന് ലാൻഡ് റവന്യൂ കമ്മീഷണറായും ചുമതല നൽകി. അഞ്ജന എം. ഐഎഎസിന് കെഎസ്ടിപി പ്രൊജക്റ്റ് ഡയറക്ടറുടെ അധിക ചുമതലയും നൽകി.

ജോൺ വി. സാമുവൽ ഐഎഎസിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും ആനി ജുലാ തോമസ് ഐഎഎസിന് കയർ വികസന കോർപ്പറേഷൻ ഡയറക്ടറുടെ അധിക ചുമതലയും നൽകി. ലാൻഡ് റവന്യൂ കമ്മീഷണർ, ശബരിമല അഡീഷണൽ ജില്ല മജിസ്ട്രേറ്റ് എന്നീ രണ്ട് പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.

SCROLL FOR NEXT