കിഫ്ബി 
KERALA

കിഫ്ബിയെക്കുറിച്ച് പഠിക്കാൻ അഞ്ചം​ഗ സമിതി; റിട്ട. ഐഎഎസ് സുധാ പിള്ള സമിതി ചെയർപേഴ്സൺ

കിഫ്ബിയുടെ ആദ്യകാല ലക്ഷ്യങ്ങളും ചുമതലകളും പരിശോധിക്കും

Author : ന്യൂസ് ഡെസ്ക്

കിഫ്ബിയെക്കുറിച്ച് പഠിക്കാൻ അഞ്ചം​ഗ സമിതിയെ നിയോ​ഗിച്ച് സർക്കാർ. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയെ വിദഗ്ധ സമിതിയുടെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. ഈ സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

കിഫ്ബിയുടെ ആദ്യകാല ലക്ഷ്യങ്ങളും ചുമതലകളും പരിശോധിക്കും. പ്രവർത്തനങ്ങളിൽ വരുത്തിയ മാറ്റങ്ങളും പ്രത്യാഘാതങ്ങളും പരിശോധിക്കും. വിവിധ ഘട്ടങ്ങളിൽ എടുത്ത കടം സുസ്ഥിരമായ പ്രോജക്റ്റുകൾക്ക് വേണ്ടിയായിരുന്നോയെന്നും മസാല ബോണ്ടുകൾ വഴിയും മറ്റ് മാർഗ്ഗങ്ങളിലൂടെയും നടത്തിയ കടമെടുപ്പുകളുടെ ചിലവുകളും പരിശോധന പരിതിയിൽ വരും. എടുത്ത പണം കുറഞ്ഞ പലിശ ലഭിക്കുന്ന നിക്ഷേപങ്ങളിൽ ഇട്ടതുവഴി സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോയെന്നും വിലയിരുത്തും. നിയമപരമായ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം വിവിധ ജില്ലകൾക്കും മേഖലകൾക്കും മുൻഗണനാടിസ്ഥാനത്തിൽ തുല്യമായ രീതിയിലാണോ ഫണ്ട് അനുവദിച്ചതെന്നും സമിതി പരിശോധിക്കും.

SCROLL FOR NEXT