Source: Facebook/ Kgmcta Central
KERALA

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഇന്ന് ഒപി ബഹിഷ്കരണ സമരം

ഈ മാസം 25ന് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ കൂടുതൽ സമര പരിപാടികൾ തീരുമാനിക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഇന്ന് ഒപി ബഹിഷ്കരണ സമരവുമായി ഡോക്ടർമാർ. അത്യാഹിത വിഭാഗത്തിലും കിടത്തി ചികിത്സാ വിഭാഗത്തിലും ഡോക്ടർമാരുടെ സേവനം ലഭ്യമാകും.

പുതിയ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ തസ്തികൾ സൃഷ്ടിക്കുക, ശമ്പള പരിഷ്കരണ അപാകതകൾ പരിഹരിക്കുക, കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ഈ മാസം 25ന് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ കൂടുതൽ സമര പരിപാടികൾ തീരുമാനിക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം. ആശുപത്രികളിലെ ഒപി പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ഹൗസ് സർജന്മാരെയും പി.ജി. ഡോക്ടർമാരെയും പരമാവധി വിന്യസിക്കാൻ ആണ് സർക്കാർ നിർദേശം.

SCROLL FOR NEXT