രാജേന്ദ്ര അർലേക്കർ, ഗവർണർ Source: Facebook/ Rajendra Arlekar
KERALA

രാജ്യത്തെ എല്ലാവർക്കും രണ്ടുവർഷത്തെ നിർബന്ധിത പട്ടാള പരിശീലനം നൽകണം: ഗവർണർ

ചില രാജ്യങ്ങൾ ഇത് പ്രാവർത്തികമാക്കിയിട്ടുണ്ടെന്നും ഇവിടെയും അതിൻ്റെ ആവശ്യമുണ്ടെന്നും ഗവർണർ.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാജ്യത്തെ എല്ലാവർക്കും രണ്ടുവർഷത്തെ നിർബന്ധിത പട്ടാള പരിശീലനം നൽകണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. അച്ചടക്കമുള്ള സമൂഹമാകാൻ ഇത് ആവശ്യമാണ്. ചില രാജ്യങ്ങൾ ഇത് പ്രാവർത്തികമാക്കിയിട്ടുണ്ടെന്നും ഇവിടെയും അതിൻ്റെ ആവശ്യമുണ്ടെന്നും ഗവർണർ പറഞ്ഞു. പാങ്ങോട് മിലിറ്ററി ക്യാമ്പിൽ വിരമിച്ച സൈനികർക്ക് ഒരുക്കിയ അനുമോദന ചടങ്ങിൽ ആയിരുന്നു ഗവർണറുടെ പരാമർശം.

SCROLL FOR NEXT