പ്രതീകാത്മക ചിത്രം 
KERALA

കോഴിക്കോട് രാമനാട്ടുകരയിൽ വീട് ജപ്തി ചെയ്ത് കേരള ഗ്രാമീൺ ബാങ്ക്; കുട്ടികളുടെ പുസ്തകങ്ങൾ പോലും എടുക്കാൻ അനുവദിച്ചില്ലെന്ന് കുടുംബം

ബാങ്കിൽ നിന്നും അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്തതിന് പിന്നാലെയാണ് ജപ്തി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: രാമനാട്ടുകരയിൽ വീട് ജപ്തി ചെയ്ത് ബാങ്കിന്റെ ക്രൂരത. രാമനാട്ടുകര സ്വദേശി സുരേഷിന്റെ വീടാണ് ജപ്തി ചെയ്തത്. ബാങ്കിൽ നിന്നും അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിന് പിന്നാലെയാണ് ജപ്തി. നാല് ലക്ഷത്തോളം രൂപ തിരിച്ചടച്ചെന്ന് കുടുംബം പറയുന്നു.

കേരള ഗ്രാമീൺ ബാങ്കാണ് സുരേഷിൻ്റെ വീട് ജപ്തി ചെയ്തത്. വായ്പയെടുത്ത അഞ്ചുലക്ഷത്തിൽ, നാല് ലക്ഷം തിരിച്ചടച്ചെങ്കിലും ജപ്തി ചെയ്യുകയായിരുന്നു. ബാക്കി തുക അടയ്ക്കാമെന്നും കുടുംബം ഉറപ്പ് നൽകിയിരുന്നു. ജപ്തിക്ക് പിന്നാലെ  കുടുംബം കിടപ്പാടം ഇല്ലാതെ വീടിന്റെ പുറത്ത് നിൽക്കുകയാണ്. സുരേഷിൻ്റെ മക്കൾ വിദ്യാർഥികളാണ്. ഇവരുടെ പുസ്തകം പോലും എടുക്കാൻ സമ്മതിക്കാതെയാണ് വീട് ജപ്തി ചെയ്തതെന്ന് കുടുംബം ആരോപിച്ചു.

SCROLL FOR NEXT