Source: Social Media
KERALA

ശബരിമല നെയ്യ് വിൽപ്പനയിലെ ക്രമക്കേട്; പ്രത്യേക അന്വേഷണത്തിന് ഹൈക്കോടതി നിർദേശം

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

Author : ശാലിനി രഘുനന്ദനൻ

കൊച്ചി: ശബരിമലയിൽ അഭിഷേക ശേഷമുള്ള നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ പ്രത്യേക അന്വേഷണത്തിന് ഹൈക്കോടതി നിർദേശം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേസിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നൽകി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

നെയ്യഭിഷേകത്തിന് അവസരം ലഭിക്കാത്ത തീർഥാടകർക്കായാണ് അഭിഷേകം നടത്തിയ നെയ്യ് പായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നത്. ടെംപിൾ സ്‌പെഷൽ ഓഫിസർ ഏറ്റുവാങ്ങി കൗണ്ടറുകൾ വഴി വിതരണം ചെയ്യുന്ന ഈ നെയ്യിന്റെ കണക്കുകളിൽ ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് കൃത്രിമം പുറത്തുവന്നത്. ഭക്തർ നൽകുന്ന പണം ഉദ്യോഗസ്ഥർ തട്ടിയെടുക്കുന്ന സ്ഥിതിയാണെന്നും. ഇത് അതീവ ഗൗരവകരമാണെന്നും കോടതി നിരീക്ഷിച്ചു.

SCROLL FOR NEXT