KERALA

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്കരണം; കരട് വിജ്ഞാപനം ഇറക്കി തൊഴിൽ വകുപ്പ്

പുതിയ കരട് നയത്തിൽ ആക്ഷേപം കേൾക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള വർധനയിൽ കരട് വിജ്ഞാപനം ഇറക്കി തൊഴിൽ വകുപ്പ്. നഴ്സുമാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 24,290 മുതൽ 29,390 വരെയാക്കിയെന്നും, കൂടിയത് 29390 മുതൽ 33080 വരെയായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി.

മുൻകാല പ്രാബല്യത്തോടെ വേതന വർധന ലഭിക്കുമെന്നും വകുപ്പ് അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ മറ്റ് ജീവനക്കാരുടെ ശമ്പളത്തിലും വർധന ഉണ്ടാകും. ഇതിന് പുറമേ അധിക അലവൻസ്, ക്ഷാമബത്ത, വാർഷിക ഇൻക്രിമെൻ്റ്, സർവീസ് വെയ്റ്റേജ് എന്നിവയും ലഭിക്കും. പുതിയ കരട് നയത്തിൽ ആക്ഷേപം കേൾക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT